Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BusAccident

നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് കാ​റി​നു മു​ക​ളി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ന് ​കു​റ്റി​പ്പു​റ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പെ​രു​വ​യ​ൽ സ്വ​ദേ​ശി വൈ​ഷ്ണ​വാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബ​സി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണാ​ണ് വൈ​ഷ്ണ​വ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ​സി​ന്‍റെ ന​ടു​ഭാ​ഗം ര​ണ്ടാ​യി പി​ള​ർ​ന്നു. റോ​ഡ് ന​ന​ഞ്ഞു​കി​ട​ന്ന​തും അ​മി​ത​വേ​ഗ​ത​യു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ വ​ളാ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ കോ​ട്ട​ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ​തൃ​ശൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Latest News

Corehub Up